kannur local

വിശ്വാസികള്‍ക്ക് പ്രഭാത ഭക്ഷണവുമായി ഉരുവച്ചാല്‍ മസ്ജിദ്

ഉരുവച്ചാല്‍: സുബഹി നമസ്‌കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് പ്രഭാത ഭക്ഷണവുമായി ഉരുവച്ചാല്‍ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി. നമസ്‌കാരത്തിനു ശേഷം എല്ലാവര്‍ക്കും പള്ളി വരാന്തയില്‍ ചായയും ലഘുകടിയും ഉണ്ടാവും. ദിനേന സമീപത്തെ വീട്ടുകാരാണ് ഭക്ഷണം തയ്യാറാക്കി എത്തിക്കുന്നത്.
ഭക്ഷണത്തിനു വേണ്ടിയല്ല, ഏവര്‍ക്കും തിരക്കുള്ള ഇക്കാലത്ത് സൗഹൃദവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമാണ് മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി ഭക്ഷണം നല്‍കുന്നതെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
Next Story

RELATED STORIES

Share it