വിശുദ്ധ ഗ്രന്ഥങ്ങളുടെ പേരുകളില്‍ ട്രേഡ്മാര്‍ക്ക് അവകാശം പാടില്ല

ന്യൂഡല്‍ഹി: വിശുദ്ധ ഗ്രന്ഥങ്ങളുടെ പേരുകളില്‍ ട്രേഡ് മാര്‍ക്ക് അവകാശം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സുപ്രിംകോടതി. വിശുദ്ധ ഗ്രന്ഥങ്ങളുടെ പേരുകള്‍ ഉല്‍പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ ഉപയോഗിച്ചാല്‍ അവയ്ക്കു ട്രേഡ് മാര്‍ക്കിനായി അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഖുര്‍ആന്‍, ബൈബിള്‍, ഗുരുഗ്രന്ഥ് സാഹിബ്, രാമായണം തുടങ്ങിയവയുടെ കാര്യത്തിലെല്ലാം ഇത് ബാധകമാണ്. രാമായണം എന്ന പേരില്‍ ചന്ദനത്തിരിക്ക് ട്രേഡ്മാര്‍ക്ക് അനുവദിക്കണം എന്ന ആവശ്യത്തില്‍ ബിഹാര്‍ സ്വദേശി ബാബു പ്രിയദര്‍ശി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. രാജ്യത്തെ ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥമാണ് രാമായണം. അതിനാല്‍, ഈ പേരില്‍ ട്രേഡ്മാര്‍ക്ക് അവകാശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ചന്ദനത്തിരി പാക്കറ്റില്‍ ശ്രീരാമന്റെയും സീതയുടെയും പടങ്ങള്‍ നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it