Kottayam Local

വിവിധയിടങ്ങളിലെ എസ്ഡിപിഐ ബ്രാഞ്ച് ഭാരവാഹികള്‍

ഏറ്റുമാനൂര്‍: എസ്ഡിപിഐ ഇല്ലിക്കല്‍ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി സബീര്‍ (പ്രസിഡന്റ്), അഫ്‌സല്‍ (വൈസ് പ്രസിഡന്റ്), സി കെ നൗഷാദ് (സെക്രട്ടറി), അജ്മല്‍ (ജോ. സെക്രട്ടറി), എന്‍ എ ഷമീല്‍ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അറുപറ: എസ്ഡിപിഐ അറുപറ ബ്രാഞ്ച് ഭാരവാഹികളായി പി വൈ ഹാഷിം (പ്രസിഡന്റ്), എന്‍ എം ഷിഹാബ് (വൈസ് പ്രസിഡന്റ്), പി എ മുഹമ്മദ് ബഷീര്‍ (സെക്രട്ടറി), വി എ ഹാഷിം (ജോ. സെക്രട്ടറി), പി വി അഷ്‌റഫ് (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. ബഷീര്‍ ഇല്ലിക്കല്‍ ബ്രാഞ്ച് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന കുടുംബ സംഗമം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട: എസ്ഡിപിഐ തേക്കടിമുക്ക് ബ്രാഞ്ച് കണ്‍വന്‍ഷനും തിരഞ്ഞെടുപ്പും നടന്നു. നഗരസഭാ കൗണ്‍സിലര്‍ സുബൈര്‍ വെള്ളാപള്ളില്‍, സഫീര്‍ കുരുവനാല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റായി അബ്ദുല്‍ ലത്തീഫ്, സെക്രട്ടറിയായി ഷറഫുദ്ധീന്‍ പടിപ്പുരയ്ക്കല്‍, ഖജാന്‍ജിയായി താഹാ വെട്ടിക്കാട്, വൈസ് പ്രസിഡന്റായി മനാഫ്, ജോ. സെക്രട്ടറിയായി ഹനീഫ എന്നിവരെ തിരഞ്ഞെടുത്തു.
ബ്രാഞ്ച് സമ്മേളനം ഇന്ന്
ചങ്ങനാശ്ശേരി: എസ്ഡിപിഐ പുതൂര്‍പ്പള്ളി ബ്രാഞ്ച് സമ്മേളനം ഇന്നു നടക്കും. രാവിലെ ഒമ്പതിനു എംഎസ്‌സി ജങ്ഷനില്‍ ബ്രാഞ്ച് പ്രസിഡന്റ് സുറാജുദ്ദീന്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു പച്ചക്കറി വിത്തുകളുടെ വിതരണം നടക്കും. വൈകീട്ട് സിഎസ്‌ഐ യൂത്ത് സെന്ററില്‍ (മന്‍സൂര്‍ നഗര്‍) നടക്കുന്ന പ്രതിനിധി സമ്മേളനം മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഹസന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രകടനവും നടക്കും.
Next Story

RELATED STORIES

Share it