Idukki local

വിവാഹവാഗ്ദാനം നല്‍കി പീഡനം; അസം സ്വദേശി അറസ്റ്റില്‍

അടിമാലി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കി സംഭവത്തില്‍ അസം സ്വദേശിയായ യുവാവ് അറസ്റ്റില്‍. ചിന്നപ്പാറ ആദിവാസി കുടിയില്‍ താമസിക്കുന്ന രജിത് തണ്‍ ടി (രാജീവ് 27) യാണ് അടിമാലി പോലിസ് അറസ്റ്റിലായത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അസമില്‍ നിന്ന് അടിമാലിയിലെത്തിയ ഇയാള്‍ ചിന്നപ്പാറ കുടിയില്‍ നിന്ന് യുവതിയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്നത്രെ, മലയാളം നന്നായി സംസാരിക്കാനറിയാവുന്ന ഇയാള്‍ പ്രാദേശിക ഗാനമേള ട്രൂപ്പില്‍ പാടുന്നതിനിടെയാണ് ട്രൂപ്പിലെ തന്നെ പാട്ടുകാരിയായ 22 കാരിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് യുവതിയോട് വിവാഹഭ്യര്‍ത്ഥന നടത്തി നാലുമാസം മുന്‍പ് അടിമാലിയിലെ രണ്ടു ലോഡ്ജുകളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
മാനസിക രോഗി കൂടിയായ യുവതിയുടെ ബന്ധുക്കളുടെ പരാതിയിന്മേല്‍ അടിമാലി പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it