ernakulam local

വിവാഹത്തട്ടിപ്പുകാരന്‍ പോലിസ് പിടിയില്‍

പറവൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് മൂന്ന് വിവാഹം കഴിച്ചയാള്‍ രണ്ടാം ഭാര്യയുടെ പരാതിയില്‍ പിടിയിലായി. ചെറിയ പാലംതുരുത്ത് പത്തുപറയില്‍ സുമേഷാണ്(29)പിടിയിലായത്. പുത്തന്‍വേലിക്കര സ്വദേശിനിയായ ദലിത് യുവതി വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ സുമേഷിനൊപ്പം ഇറങ്ങിപ്പോയതാണ്. ഇപ്പോള്‍ മൂന്നു മാസം ഗര്‍ഭിണിയായ യുവതി തന്നെ അന്വേഷിക്കാത്ത ഭര്‍ത്താവിനെതിരേ പരാതിപ്പെട്ടപ്പോഴാണ് മൂന്നാം വിവാഹം പുറത്തായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it