Flash News

വിവാദ യോഗകേന്ദ്രത്തിനെതിരെ വീണ്ടും പരാതി

വിവാദ യോഗകേന്ദ്രത്തിനെതിരെ വീണ്ടും പരാതി
X

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരേ വീണ്ടും പരാതി. തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ വച്ച് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചതായി ആന്ധ്ര സ്വദേശിനിയാണ് പരാതി നല്‍കിയത്. ബംഗളൂരുവില്‍ താമസിക്കുന്ന വന്ദന എന്ന യുവതിയാണ് യോഗ കേന്ദ്രത്തിനെതിരേ ഡിജിപിക്ക് പരാതി നല്‍കിയത്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത യുവതിയെ പിതാവ് യോഗ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. യോഗകേന്ദ്രത്തില്‍ വച്ച് ഹിന്ദു യുവാവിനെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും ഈ വിവാഹം റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ട് യുവതി സെപ്തംബര്‍ ഒന്നിന് ബംഗളൂരു കുടുംബ കോടതിയെയും സമീപിച്ചിരുന്നു. മാര്‍ച്ച് 30 മുതല്‍ മെയ് ഒന്നുവരെ യോഗ കേന്ദ്രത്തില്‍ പാര്‍പ്പിച്ച യുവതിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായും പരാതിയിലുണ്ട്. പിന്നീട് ഹിന്ദു യുവാവിനെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹത്തിനു ശേഷം പുറത്തുപോകാന്‍ അനുവദിച്ചു. പുറത്തിറങ്ങിയ ശേഷം യുവതി പരാതി നല്‍കുകയും വിവാഹം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it