Flash News

പാര്‍ലമെന്റില്‍ ഭീകരവാദികള്‍ : മാപ്പു പറയില്ലെന്ന് പ്രാചി

പാര്‍ലമെന്റില്‍ ഭീകരവാദികള്‍ :  മാപ്പു പറയില്ലെന്ന് പ്രാചി
X
Sadhvi-prachi

[related]

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഭീകരവാദികളുണ്ടെന്ന വിവാദ പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പു പറയണമെന്ന രാജ്യസഭയുടെ അവകാശ കമ്മിറ്റിയുടെ ആവശ്യം വിഎച്ച്പി നേതാവ് സ്വാധ്വി പ്രാചി നിരസിച്ചു. പി ജെ കുര്യന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ ആവശ്യമാണു പ്രാചി തള്ളിയത്. അവകാശ കമ്മിറ്റിക്കു മുന്നില്‍ അവര്‍ ഇന്നലെ ഹാജരായിരുന്നു. എന്നാല്‍, മാപ്പ് പറയണമെന്ന ആവശ്യം അംഗീകരിച്ചില്ല.
താന്‍ ഭാരതത്തിന്റെ പുത്രിയാണ്. തന്റെ വാക്ക് പിന്‍വലിക്കേണ്ട ആവശ്യമില്ല. മാപ്പ് പറയാന്‍ കമ്മിറ്റി സമ്മര്‍ദ്ദം ചെലുത്തി. തനിക്കെതിരേ കമ്മിറ്റി ഒച്ചവച്ചു. എന്നാല്‍, ഇഷ്ടമുള്ളത് പറയാനുള്ള അവകാശം തനിക്കുണ്ട്-കമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറങ്ങിയ പ്രാചി മാധ്യമങ്ങളോട് പറഞ്ഞു.
അഭിഭാഷകനുമായി കമ്മിറ്റിക്കു മുന്നിലെത്തിയ പ്രാചി തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ടിആര്‍എസ് നേതാവ് കെ കേശവ് റാവു തുടങ്ങി 20 അംഗ കമ്മിറ്റി പ്രാചിക്കെതിരേ അവകാശലംഘനത്തിനു രാജ്യസഭയില്‍ നോട്ടിസ് നല്‍കിയിരുന്നു.
1993ലെ മുംബൈ ബോംബാക്രമണ പരമ്പരയില്‍ പ്രതിയായ യാക്കൂബ് മേമനെ തൂക്കിലേറ്റാനുള്ള കോടതി വിധിക്കെതിരേ രംഗത്തുവന്ന എംപിമാരെ ഭീകരവാദികളെന്നു പ്രാചി വിശേഷിപ്പിച്ചിരുന്നു. ഒന്നു രണ്ടു ഭീകരവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു റൂര്‍ക്കിയില്‍ ചെയ്ത പ്രസംഗത്തിലെ പരാമര്‍ശം.
ഉപാധികളോടെ മാപ്പ് പറയാന്‍ പ്രാചി ഒരുക്കമായിരുന്നുവെന്നും എന്നാല്‍ നിരുപാധികം മാപ്പ് പറയാനാണ് കമ്മിറ്റി ആവശ്യപ്പെട്ടതെന്നും അധികൃതര്‍ പറഞ്ഞു. താന്‍ പാര്‍ലമെന്റിനെ അപമാനിച്ചിട്ടില്ലെന്നാണ് പ്രാചിയുടെ നിലപാട്.
Next Story

RELATED STORIES

Share it