വിവാദ പരാമര്‍ശം: പി സി ജോര്‍ജിന്എതിരേ ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എക്കെതിരേ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ജോര്‍ജിന്റെ പ്രസ്താവന നാണക്കേടാണെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുന്ന ഇത്തരം എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുക്കാനാവശ്യപ്പെട്ട് കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തയക്കും. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ശേഷം കന്യാസ്ത്രീ വിവേചനം നേരിടുകയാണ്. ചര്‍ച്ചില്‍ നിന്ന് അവര്‍ക്ക് പിന്തുണ ലഭിച്ചില്ല-ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it