Flash News

വിവാദ ആള്‍ദൈവം ചന്ദ്രസ്വാമി അന്തരിച്ചു



ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം ചന്ദ്രസ്വാമി (66) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി സ്വാമി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ റാവുവിന്റെ ആത്മീയ ഉപദേഷ്ടാവെന്ന നിലയില്‍ സ്വാമി പ്രവര്‍ത്തിച്ചു. നിരവധി കേസുകളും വിവാദങ്ങളുമായി ബന്ധപ്പെട്ടും ചന്ദ്രസ്വാമിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ലണ്ടന്‍ ആസ്ഥാനമായ ഒരു വ്യവസായിയില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ 1996ല്‍ അറസ്റ്റിലായി. ഇതിനുപുറമേ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ സ്വാമിക്ക് പങ്കുള്ളതായി സംഭവത്തില്‍ അന്വേഷണം നടത്തിയ ജയിന്‍ കമ്മീഷന്റെ ഇടക്കാല റിപോര്‍ട്ടില്‍ അരോപിച്ചിരുന്നു. രാജീവ് ഗാന്ധി വധത്തില്‍ സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍  എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടരുന്നുണ്ട്.
Next Story

RELATED STORIES

Share it