kozhikode local

വിവാദങ്ങള്‍ക്കു വിട; നഗരസഭാ ചെയര്‍പേഴ്‌സണ്‍ വീണ്ടും അധ്യാപിക

കൊയിലാണ്ടി: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിട. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്‌കൂളിലെത്തി. അഞ്ചു വര്‍ഷത്തെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടി വന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ കെ ശാന്ത തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി തന്റെ പ്രിയ വിദ്യാര്‍ഥികളുടെ മുന്നില്‍ എല്ലാം മറന്ന് മലയാളം അധ്യാപികയായി.
ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും എതിര്‍പക്ഷത്തുനിന്നും നിരന്തരമായി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന സാരഥിയായിരുന്നു ശാന്ത. ഒരു വേള ചെയര്‍പേഴ്‌സന്‍ പദവി ഉപേക്ഷിക്കാന്‍ തീരുമാനിച്ച് പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും ചേര്‍ന്ന ഇരട്ടവേതന വിവാദം ആളിക്കത്തിച്ചപ്പോഴും കെ ശാന്ത അക്ഷോഭ്യയായി നിലയുറപ്പിക്കുകയായിരുന്നു. തൊട്ടടുത്ത വിമര്‍ശനങ്ങളെല്ലാം തിരിഞ്ഞു കുത്തുന്ന അനുഭവം എതിരാളികള്‍ക്കുണ്ടായി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പലപ്പോഴും നിലപാട് എടുക്കേണ്ടിവന്ന് ഒട്ടും പതറാതെയായിരുന്നു അഞ്ചുവര്‍ഷത്തെ ഭരണ സാരഥ്യം. ഏറ്റവും ഒടുവില്‍ തന്റെ അവധി സ്‌കൂള്‍ മാനേജ്‌മെന്റ് അനുവദിക്കാതിരുന്നപ്പോഴും ശാന്തടീച്ചര്‍ പൊരുതുകയായിരുന്നു. സമരം തന്നെയായിരുന്നു കെ ശാന്തക്ക് അഞ്ചു വര്‍ഷം സമ്മാനിച്ചത്.
Next Story

RELATED STORIES

Share it