kozhikode local

വിവര സാങ്കേതികവിദ്യയുടെ മേഖലകള്‍ അധാര്‍മികതയുടെ താവളങ്ങളാവുന്നു: എംജിഎം

കോഴിക്കോട്: വിവര സാങ്കേതികവിദ്യയുടെ നന്മനിറഞ്ഞ മേഖലകള്‍ അതിവേഗം അധാര്‍മികതയുടെ താവളങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എംജിഎം) സൗത്ത് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.'ധാര്‍മിക കുടുംബം, നവോത്ഥാന മുന്നേറ്റം' കാംപയിനോടനുബന്ധിച്ച് നടത്തിയ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഷറഫുന്നീസ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ പാലത്ത് അധ്യക്ഷത വഹിച്ചു.
മനുഷ്യരാശി കാലങ്ങളായി പുലര്‍ത്തിപ്പോന്ന ധാര്‍മിക മൂല്യങ്ങളെയും കുടുംബ ഭദ്രതയെയും ചോദ്യം ചെയ്യുന്നവിധം അപകടകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സൈബര്‍ വിപത്തിനെതിരേ സമൂഹം ബോധവാന്‍മാരാകണം. സുഹൃത് ചാറ്റിങ്ങുകളുടെ പേരില്‍ സൈബര്‍ ലോകത്തേക്ക് പ്രവേശിക്കുന്ന സ്ത്രീ സമൂഹം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളാവുന്നു. ഇതിനെതിരേ ശക്തമായ ബോധവല്‍ക്കരണം വേണം. ഇതിന് നേതൃത്വം നല്‍കാന്‍ വനിതാ കൂട്ടായ്മകള്‍ക്ക് ബാധ്യതയുണ്ട് സെമിനാര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it