'വിവരാവകാശ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് നിയമം അനിവാര്യം'

ന്യൂഡല്‍ഹി: വിവരാവകാശ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിസില്‍ബ്ലോര്‍ നിയമം ആവശ്യമാണെന്നു സാമൂഹിക പ്രവര്‍ത്തക അരുണാ റോയ്. വിവരങ്ങള്‍ സ്വതന്ത്രമായി ലഭ്യമാക്കാനുള്ള സംവിധാനം മരവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രഹസ്യ സ്വഭാവമുള്ള ഒരു സംസ്‌കാരത്തില്‍ നിന്നു സുതാര്യതയിലേക്ക് മാറാന്‍ നമ്മെ പ്രാപ്തമാക്കിയത് വിവരാവകാശ നിയമമാണെന്നു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
രാജ്യത്തെ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തിന്റെ ശക്തിയെ കുറിച്ച് ബോധമുള്ളവരും അസൂയാലുക്കളുമാണ്. അതിനാല്‍, വിവരാവകാശ പ്രവര്‍ത്തകരുടെ മുന്നേറ്റം തടയാന്‍ തന്ത്രപരമായ ശ്രമങ്ങള്‍ നടക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുകയും അഴിമതികള്‍ പുറത്തുകൊണ്ടുവരുകയും ചെയ്ത 70ല്‍ അധികം വിവരാവകാശ പ്രവര്‍ത്തകര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നും അരുണാ റോയ് പറഞ്ഞു.
വെടിവയ്പില്‍
പരിക്കേറ്റ സര്‍ക്കാര്‍ ജീവനക്കാരന്‍
മരിച്ചു
ചണ്ഡീഗഡ്: ഹിമാചല്‍പ്രദേശിലെ കസൗലിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ വെടിയേറ്റ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ ചണ്ഡീഗഡിലെ ആശുപത്രിയില്‍ മരിച്ചു. ഗുലാബ് സിങ് (46) ആണ് മരിച്ചത്.
അനധികൃത അതിഥി മന്ദിരത്തിന്റെ ഉടമസ്ഥയുടെ മകന്‍ വിജയ് സിങ് ഠാക്കൂറിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗുലാബ് സിങ് ശനിയാഴ്ച രാത്രി വൈകിയാണ് മരിച്ചത്. വെടിവയ്പില്‍ അസിസ്റ്റന്റ് ടൗണ്‍പ്ലാനര്‍ ഷെയ്ല്‍ ബാലശര്‍മ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു ഗുലാബ് സിങ്. മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ ആശുപത്രിയില്‍ സിങിനെ സന്ദര്‍ശിച്ചിരുന്നു. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കസൗലിയിലെ അനധികൃത കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിക്കാന്‍ തുടങ്ങിയത്.
Next Story

RELATED STORIES

Share it