thrissur local

വിവരാവകാശ പ്രവര്‍ത്തകനെ പോലിസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി



തൃശൂര്‍: തൃശൂരിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിനെ പോലിസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. ഇടുക്കിയില്‍ നിന്നുള്ള പോലിസ് സംഘം വെള്ളിയാഴ്ച രാത്രിയാണ് തൃശൂരിലെ വീട്ടിലെത്തിയത്. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയത് ജോര്‍ജ് വട്ടുകുളമായിരുന്നു. മണിക്കെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. ജോര്‍ജിന്റെ ഭാര്യയും മക്കളും മാത്രമുള്ളപ്പോള്‍ വീട്ടിലെത്തിയ സംഘം ഏതാനും പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങാന്‍ നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. വീട് നമ്പര്‍ എഴുതിയെടുത്ത ശേഷം പോലിസ് മടങ്ങിയെന്നും ജോര്‍ജ് വട്ടുകുളം പറഞ്ഞു.
Next Story

RELATED STORIES

Share it