Flash News

വിവരാവകാശത്തിന് കൂച്ചുവിലങ്ങ്, മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ വിജിലന്‍സ് അന്വേഷണവിവരങ്ങള്‍ നല്‍കില്ല

തിരുവനന്തപുരം:  മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

കേസുകളില്‍ സിബിഐക്കോ ലോകായുക്ത തുടങ്ങിയ ഏജന്‍സികള്‍ക്കോ വിജിലന്‍സ് നല്‍കുന്ന രേഖകളുടെ പകര്‍പ്പും ലഭ്യമാക്കരുതെന്നാണ് പുതിയ ചട്ടം.

മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിലുള്ള അഴിമതിക്കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും മാധ്യമങ്ങള്‍ വഴിയും ലഭ്യമാകാനുള്ള സാധ്യതയാണ് ഇതോടെ അടഞ്ഞത്.
മന്ത്രിമാര്‍, എംഎല്‍എമാര്‍, അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ കേസുകളുടെ വിവരങ്ങളാണ് ഇനി വിവരാവകാശ നിയമപ്രകാരം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.



















Next Story

RELATED STORIES

Share it