Agriculture

വിഴിഞ്ഞം പദ്ധതി: നിര്‍മാണോദ്ഘാടനം അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 5ന് വൈകീട്ട് 4.30ന് വിഴിഞ്ഞം പദ്ധതിപ്രദേശത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയാവുമെന്ന് തുറമുഖ മന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മുഖ്യ പ്രഭാഷണം നടത്തും.
അനുകൂല സാഹചര്യം ഒരുക്കിയാല്‍ പദ്ധതി ആയിരം ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നാലു വര്‍ഷമാണ് നിര്‍മാണത്തിനുള്ള കരാര്‍ കാലാവധി. പദ്ധതിക്ക് ആവശ്യമായ 92 ശതമാനം ഭൂമിയും (203 ഏക്കര്‍) ഏറ്റെടുത്തുകഴിഞ്ഞു. തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള ഭൂമിയുടെ റൈറ്റ് ഓഫ് വേ ഉടന്‍ നല്‍കും. തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ തിരക്കിട്ടു നടക്കുകയാണ്.
തുറമുഖ നിര്‍മാണവും നടത്തിപ്പും നിരീക്ഷിക്കുന്നതിനുള്ള സ്വതന്ത്ര എന്‍ജിനീയറിങ് സ്ഥാപനത്തെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്‌സിന്റെ കണക്കുകള്‍ പരിശോധിക്കുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ തിരഞ്ഞെടുക്കാനും ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടെന്‍ഡറുകളുടെ പരിശോധന അവസാന ഘട്ടത്തിലാണ്. മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it