വിഴിഞ്ഞം പദ്ധതി:ഉമ്മന്‍ചാണ്ടി പ്രതികരിക്കണം- വിഎസ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയ്ക്കു വിശദീകരണം നല്‍കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് എന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് സുധീരന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. കേരള ജനതയുടെ താല്‍പര്യത്തിനു വിരുദ്ധമായി, വിഴിഞ്ഞം കരാര്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി തീരുമാനമെടുത്തതെന്ന ആരോപണം ഗുരുതരമാണ്. രണ്ട് ദിവസമായിട്ടും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്നത് ഒളിച്ചോട്ടമാണെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it