kozhikode local

വില്ലേജ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്



മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് 1.30 ഓടെയാണ് നോര്‍ത്തേണ്‍ റേഞ്ച് സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന  നടത്തിയത്. കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസ് പരിധിയില്‍ പെട്ട പാറത്തോട് മേഖലയില്‍ സ്വകാര്യ കമ്പനിക്ക് ക്വാറി തുടങ്ങുന്നതിന് വില്ലേജ് ഓഫീസര്‍ കള്ള സാക്ഷ്യപത്രം നല്‍കിയതായി പരിസ്ഥിതി പ്രവര്‍ത്തകനായ ജി അജിത്കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുന്‍ വില്ലേജ് ഓഫീസര്‍ തോട്ട ഭൂമിയാണന്ന് രേഖപ്പെടുത്തിയ സ്ഥലത്താണ് പുതിയ വില്ലേജ് ഓഫീസര്‍ പ്രത്യേക ആവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയല്ല എന്ന് രേഖപ്പെടുത്തി നല്‍കിയത്. പുതിയ വില്ലേജ് ഓഫീസര്‍ ചാര്‍ജെടുത്ത ശേഷം നിരന്തരമായി അവധിയിലാണെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. വിജിലന്‍സ് സംഘം സ്ഥലത്തെത്തിയപ്പോഴും വില്ലേജ് ഓഫീസര്‍ സ്ഥലത്തില്ലായിരുന്നു. അദ്ധേഹത്തെ വിളിച്ചു വരുത്തിയതിന് ശേഷമാണ് തുടര്‍ പരിശോധനകള്‍ നടന്നത്. ഔദ്യോഗിക ആവശ്യത്തിന് താലൂക്ക് ഓഫിസില്‍ പോയതായിരുന്നു എന്നാണ് ഓഫിസറുടെ വിശദീകരണം.
Next Story

RELATED STORIES

Share it