kozhikode local

വിലങ്ങാട് ജലവൈദ്യുത പദ്ധതി: ഉല്‍പാദനത്തിന് സജ്ജമായി

നാദാപുരം: കഴിഞ്ഞ ജനുവരിയില്‍ ഉല്‍പാദനം നിര്‍ത്തിയ വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനത്തിന് സജ്ജമായി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത ജനറേറ്റുകള്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തിപ്പിച്ചു. ടാങ്കില്‍ ഒന്നോ രണ്ടോ ദിവസം കൂടി  വെള്ളം എത്തുന്നതോടെ എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കമ്മീഷന്‍ ചെയ്ത വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതി ആറ് മാസക്കാലമാണ് ഉല്‍പാദനം നടക്കുന്നത്.
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  കാലത്ത് മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ഏഴര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് പദ്ധതി. പാനോത്ത് നിന്നും വാളൂക്ക് നിന്നുമുള്ള രണ്ട് കനാല്‍ വഴി വെള്ളമെത്തിച്ചാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മാസത്തിലും വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നു. ഈ വര്‍ഷം മെയ് പകുതിയോടെ മഴ ലഭിച്ചതിനാല്‍ ജനറേറ്റര്‍കള്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി നേരത്തെ തന്നെ ട്രയല്‍ നടത്താന്‍ കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഇനി കൃത്യസമയത്ത് മഴ ലഭിച്ചാല്‍ അടുത്ത ദിവസം മുതല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കും. ഇതോടെ വിലങ്ങാട് വാണിമേല്‍ നരിപ്പറ്റ പ്രദേശങ്ങളില്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന  വൈദ്യുതി വിതരണം ചെയും. സംസ്ഥാനത്ത് ആദ്യമായി ഉല്‍പാദന കേന്ദ്രത്തില്‍ നിന്നും സബ് സ്‌റ്റേഷന്‍ വരെ കേബിള്‍ വഴി വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണ് ഇത്.
വര്‍ഷത്തില്‍ 22.63 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദനമാണ് ഇവിടെ നിന്നും ലക്ഷ്യമിടുന്നത് .എന്നാല്‍ കഴിഞ്ഞ വര്‍ഷം 15.18 മില്യണ്‍ യൂണിറ്റ് മാത്രമാണ് ഉല്‍്പാദിപ്പിക്കാന്‍ കഴിഞ്ഞത് മഴയുടെ ലഭ്യതക്കുറവാണ് ഉല്‍പാദനം കുറയാന്‍ കാരണം.ഇക്കുറി നേരത്തെ തന്നെ ട്രയല്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞതിനാല്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോര്‍ഡ്.
Next Story

RELATED STORIES

Share it