Cricket

വിരമിക്കല്‍ എന്ന്? മനസ്സ് തുറന്ന് യുവരാജ്

വിരമിക്കല്‍ എന്ന്? മനസ്സ് തുറന്ന് യുവരാജ്
X


ന്യൂഡല്‍ഹി: 2019ലെ ഏകദിന ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഇന്ത്യന്‍ താരം യുവരാജ് സിങ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. 2019വരെ ക്രിക്കറ്റ് കളിക്കും. ലോകകപ്പിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ ആലോചിക്കുന്നുള്ളു. കഴിയുന്നത്ര നാള്‍ ക്രിക്കറ്റ് കളിക്കുമെന്നും യുവരാജ് പറഞ്ഞു. ഇന്ത്യയുടെ ഏകദിന ട്വന്റി 20 ടീമിലെ സജീവ സാന്നിധ്യമായിരുന്ന യുവരാജ് നിലവില്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് വെളിയിലാണ്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമാണ് യുവരാജ് സിങ്.
Next Story

RELATED STORIES

Share it