വിമാനത്താവളത്തിലെ മദ്യവില്‍പന: കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: വിദേശമദ്യം കരിഞ്ചന്തയില്‍ വിറ്റ കേസില്‍ പ്ലസ് മാക്‌സ് അധികൃതര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിദേശ യാത്രികരുടെ യാത്രാരേഖകള്‍ അനധികൃതമായി ഉപയോഗിച്ച് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് മുഖേന വിദേശമദ്യം വിറ്റെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനെതിരേ പ്ലസ് മാക്‌സ് അധികൃതര്‍ നല്‍കിയ ഹരജിയിലാണ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്. വിദേശമദ്യം വാങ്ങിയെന്നു കാണിച്ച് പ്ലസ് മാക്‌സ് അധികൃതര്‍ ഹാജരാക്കിയ യാത്രാരേഖകളുടെ ഉടമസ്ഥരോട് വാങ്ങിയ മദ്യത്തിന്റെ വിവരങ്ങള്‍ കസ്റ്റംസ് ആരാഞ്ഞിരുന്നു. ഇതിനു യാത്രക്കാര്‍ നല്‍കിയ രേഖാമൂലമുള്ള മറുപടികളാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
Next Story

RELATED STORIES

Share it