വിമാനത്താവളത്തിന്റെ റെഡ്‌സോണ്‍; വീട്ടുടമകളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ റെഡ്‌സോണില്‍ ഉള്‍പ്പെട്ട വീട്ടുടമകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ന്യൂഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന് നോട്ടീസയച്ചു. നടപടികള്‍ സ്വീകരിച്ചശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും തിരുവനന്തപുരം എയര്‍പോര്‍ട്ട് ഡയറക്ടറും ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ്് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
റെഡ്‌സോണില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടിനു രണ്ടാംനില നിര്‍മിക്കാനോ പഴയ വീടുകള്‍ പുതുക്കിപ്പണിയാനോ കഴിയുന്നില്ല.
നഗരത്തിലെ 20 വാര്‍ഡുകളാണ് റെഡ്‌സോണായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തണമെങ്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വെട്ടുകാട്, ശംഖുമുഖം, ചാക്ക, വള്ളക്കടവ്, മുട്ടത്തറ, പെരുന്താന്നി ഉള്‍പ്പെടെ 5.5 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ജനങ്ങളാണ് റെഡ്‌സോണിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 2000 കുടുംബങ്ങളെയാണ് ഇതു ദോഷകരമായി ബാധിച്ചത്. എന്‍ഒസി ലഭിക്കാത്തതു കാരണം ഭവനനിര്‍മാണ വായ്പയും മറ്റും ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം പരാതിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it