World

വിമാനക്കമ്പനിക്കെതിരേ വര്‍ണവിവേചന ആരോപണം

മോസ്‌കോ: റഷ്യയുടെ എയ്‌റോഫ്‌ളോട്ട് വിമാനക്കമ്പനിക്കെതിരേ വര്‍ണവിവേചന ആരോപണം. ന്യൂയോര്‍ക്കിലേക്ക് പോവാനിരുന്ന അഞ്ച് ഏഷ്യന്‍-അമേരിക്കന്‍ യാത്രക്കാരെ നിറ—ത്തിന്റെ പേരില്‍ ഡല്‍ഹിയിലേക്ക് അയച്ചതായാണ് പരാതി. മേരി ഫര്‍ണാണ്ടസ്, ഷഹാന ഇസ്‌ലാം, സബിഹ ഇസ്‌ലാം, ബകീഇല്‍ ഇസ്‌ലാം, അഗര്‍വാള്‍ എന്നിവരാണ് റഷ്യന്‍ എയര്‍ലൈന്‍സായ എയ്‌റോഫ്‌ളോട്ടിനെതിരേ യുഎസില്‍ പരാതി നല്‍കിയത്.
ഏഷ്യന്‍ വംശജരായ ഇവര്‍ ന്യൂയോര്‍ക്കിലേക്ക് പോവാനാണ് റഷ്യയിലെ മോസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍, ന്യൂയോര്‍ക്കിലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദ് ചെയ്തു. ഇതേത്തുടര്‍ന്ന്, പകരം വിമാനത്തില്‍ ഇവര്‍ക്ക് യാത്രചെയ്യാനുള്ള സീറ്റ് ലഭ്യമല്ലെന്ന് അഞ്ചുപേരെയും അറിയിച്ചു. കൂടാതെ, മോസ്‌കോയില്‍ താമസിക്കാന്‍ ഇടവും ലഭ്യമല്ലെന്ന് അറിയിച്ചു. അതേസമയം, വെള്ളക്കാരായ യുഎസ് പൗരന്മാര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ഏഷ്യന്‍ വംശജര്‍ക്ക് ട്രാന്‍സിസ്റ്റ് വിസയും നിഷേധിച്ചു. കൂടാതെ, ഏഷ്യന്‍ വംശജരായ യുഎസ് പൗരന്മാരോട് ഇന്ത്യയിലേക്ക് ഉടന്‍ പോവണമെന്നും അല്ലെങ്കില്‍ നാടുകടത്തുമെന്നും എയ്‌റോഫ്‌ളോട്ട് ജീവനക്കാര്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.
മോസ്‌കോയില്‍ നിന്നു യുഎസ് എംബസിയില്‍ ബന്ധപ്പെട്ടെങ്കിലും അവരോട് സംസാരിക്കാന്‍ എയ്‌റോഫ്‌ളോട്ട് അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന്, ഇവരെ ഡല്‍ഹിയിലേക്ക് അയച്ചു. സമാനസാഹചര്യത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്നു യാത്രതിരിച്ച 20ഓളം ഏഷ്യന്‍ വംശജരെ തിരിച്ചയച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it