വിമാനം വാങ്ങിയതിലെ ക്രമക്കേട് , അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കുവേണ്ടി 70000 കോടി ചെലവഴിച്ച് 111 വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാക്കാ ന്‍ രണ്ട് വര്‍ഷത്തെ സമയം വേണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. അന്വേഷണം ദിവസങ്ങള്‍കൊണ്ടാണ്, കൊല്ലങ്ങള്‍ കൊണ്ടല്ല പൂര്‍ത്തിയാക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ആദര്‍ശ്കുമാര്‍ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഈ വര്‍ഷം ജൂണില്‍ അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായില്ല. പ്രഫുല്‍ പട്ടേല്‍ സിവില്‍ വ്യോമയാന മന്ത്രിയായിരിക്കെ 2005-06 കാലത്താണ് വിമാനങ്ങള്‍ വാങ്ങിയത്. സര്‍ക്കാര്‍ ഇതര സംഘടനയായ സിപിഐഎല്‍ ആണ് പട്ടേലിനെതിരേ കോടതിയെ സമീപിച്ചത്. സംഘടന സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it