Pathanamthitta local

വിധിനിര്‍ണയത്തെച്ചൊല്ലി കുച്ചിപ്പുടി വേദിയില്‍ സംഘര്‍ഷം

തിരുവല്ല: വിധിനിര്‍ണയത്തെ ചൊല്ലി ഹൈസ്‌കൂള്‍ വിഭാഗം കുച്ചിപ്പുടി വേദിയില്‍ സംഘര്‍ഷം. സംഘാടകസമിതി അംഗങ്ങളുടെ നിര്‍ദേശാനുസരണം വിധികര്‍ത്താക്കള്‍ മല്‍സരഫലത്തില്‍ കൃത്രിമംകാട്ടി ഫലപ്രഖ്യാപനം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. കുച്ചിപ്പുടിയില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചിരുന്ന വെണ്ണിക്കുളം സെന്റ് ബഹന്നാന്‍സിലെ അനന്യരാജന്റെ പിതാവാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.
വിധികര്‍ത്താക്കള്‍ക്കും സംഘാടകസമിതി അംഗങ്ങള്‍ക്കും നേരെ തട്ടിക്കയറിയ രാജനെ പോലിസ് ബലംപ്രയോഗിച്ച് നീക്കംചെയ്യുകയായിരുന്നു. സംഘാടക സമിതിയിലെ ചില അംഗങ്ങളുമായി കൂടിയാലോചിച്ചാണ് വിധികര്‍ത്താക്കള്‍ ഫലപ്രഖ്യാപനം നടത്തുന്നതെന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം. വിധികര്‍ത്താക്കളില്‍ ഒരാളായ ചിറ്റൂര്‍ ബാബുവിന്റെ താല്‍പര്യത്തിന് മറ്റ് രണ്ട് ജഡ്ജുമാരും വഴങ്ങിയതായാണ് ആരോപണം. നൃത്തത്തിനൊപ്പം ചുണ്ടിന്റെ ചലനവും വധിനിര്‍ണയത്തിന് പ്രധാനമാണെന്നിരിക്കെ മല്‍സരത്തില്‍ ഉടനീളം ചുണ്ടുകള്‍ ചലിപ്പിക്കാത്ത മല്‍സരാര്‍ഥിക്ക് ഒന്നാം സ്ഥാനം നല്‍കിയതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. നൃത്തനൃത്ത്യങ്ങളില്‍ അടിസ്ഥാന യോഗ്യതയില്ലാത്ത വിധികര്‍ത്താക്കളെ സംഘാടകരുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൊണ്ടുവന്നതെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it