Flash News

വിദ്യാര്‍ഥി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം പ്രതിഷേധാര്‍ഹം : എസ്എസ്എഫ്



കല്‍പ്പറ്റ: വിദ്യാര്‍ഥികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു മേല്‍ സര്‍വകലാശാലകളുടെ കടന്നുകയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പനമരം നടവയിലില്‍ സമാപിച്ച എസ്എസ്എഫ് സംസ്ഥാന കാംപസ് അസംബ്ലി പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ ഹനിക്കുംവിധം കാംപസുകളില്‍ സര്‍വകലാശാല അധികാരികള്‍ നടത്തുന്ന ഇടപെടലുകള്‍ അനുവദിക്കാനാവില്ല. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ബിരിയാണി പാകം ചെയ്തവര്‍ക്ക് പിഴ വിധിച്ചതും പൂനെ സര്‍വകലാശാലയില്‍ ഗോള്‍ഡ് മെഡലിന് അര്‍ഹനാവണമെങ്കില്‍ വെജിറ്റേറിയനാവണമെന്ന് ഉത്തരവ് ഇറക്കിയതും ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ല. അക്കാദമിക് കാര്യങ്ങളിലെ മികവിന് നല്‍കേണ്ട പുരസ്‌കാരങ്ങള്‍ പോലും ഭക്ഷണത്തിന്റെ പേരില്‍ തടഞ്ഞ് വയ്ക്കുന്നത് ഫാഷിസമാണ്. കുട്ടികള്‍ ഏതുതരം ഭക്ഷണരീതി പിന്തുടരുന്നു എന്ന് നിരീക്ഷേണ്ട ചുമതലകള്‍ വാഴ്‌സിറ്റി അധികാരികള്‍ക്ക് ഇല്ല. ഇത്തരം നിലപാടുകള്‍ തിരുത്താന്‍ തയ്യാറാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വികസനപ്രവര്‍ത്തനങ്ങള്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാവരുത്. ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്നതിനു പകരം ജനങ്ങളുയര്‍ത്തുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. സംസ്ഥാന കാംപസ് ചെയര്‍മാര്‍ എം അബ്ദുര്‍റഹ്മാന്‍, സംസ്ഥന സെക്രട്ടറി അശ്ഹര്‍ പത്തനംതിട്ട സംസാരിച്ചു.
Next Story

RELATED STORIES

Share it