wayanad local

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരേ കേസ്

കല്‍പ്പറ്റ: എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കായികാധ്യാപകനെതിരേ പോലിസ് കേസെടുത്തു. അധ്യാപകനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. കല്‍പ്പറ്റ മുട്ടില്‍ പരിയാരം ഗവ. ഹൈസ്‌കൂളിലെ വിനോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മുട്ടില്‍ ചെലഞ്ഞിച്ചാല്‍ ഇരിട്ടിയില്‍ റഫീസിന്റെ മകന്‍ മുഹമ്മദ് റഫീസി(13)നാണ് പരിക്കേറ്റത്. കഴിഞ്ഞമാസം 27നാണ് സംഭവം നടന്നത്. പ്രധാനാധ്യാപകനടക്കമുള്ളവര്‍ സംഭവം മൂടിവച്ചുവെന്ന് ആരോപണമുണ്ട്. ക്ലാസില്‍ അധ്യാപകന്‍ ഇല്ലാത്തതിനാല്‍ മുഹമ്മദ് റഫീസ് പുറത്ത് സഹപാഠികള്‍ കളിക്കുന്നതു നോക്കിനില്‍ക്കുകയായിരുന്നു. ഈ സമയം കായികാധ്യാപകന്‍ വിനോദും പുറത്തുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. റഫീസിന്റെ കൈവിരലുകള്‍ യോജിക്കുന്ന ഭാഗം വേര്‍പെട്ടു. ഈ വിവരം പ്രധാനാധ്യാപകന്‍ പോലിസില്‍ അറിയിച്ചില്ല. പകരം പണം നല്‍കി വീട്ടുകാരെ സ്വാധീനിച്ച് പരാതി ഒതുക്കാനാണ് ശ്രമം നടത്തിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് പോലിസ് അധ്യാപകനെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കുട്ടിയും രക്ഷിതാവും പരാതിപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it