വിദ്യാര്‍ഥിയെ പീഡനത്തിന് ഇരയാക്കിയ 58കാരന് അറസ്റ്റില്‍
BY kasim kzm25 Jun 2018 4:32 AM GMT
kasim kzm25 Jun 2018 4:32 AM GMT
കറ്റാനം: പതിനാലുകാരന് വിദ്യാര്‍ഥിയെ പീഡനത്തിന് ഇരയാക്കിയ അന്പത്തിയെട്ടുകാരനെ വളളികുന്നം പോലിസ് അറസ്റ്റു ചെയ്തു. പന്തളം ചിറയ്ക്കല്‍ വീട്ടില്‍ മുരളിയെയാണ് അറസ്റ്റു ചെയ്തത്. പിന്നീട് ഇയാളെ ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെ മൂന്നാം കുറ്റിയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നതിനിടെയാണ് സംഭവം. മാതാവിനോടൊപ്പമാണ് വിദ്യാര്‍ത്ഥി മുടി വെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയത്. മാതാവ് സാധനങ്ങള്‍ വാങ്ങുന്നതിനായി മറ്റൊരു കടയിലേക്കു പോയ സമയത്താണ് ഉപദ്രവിച്ചത്. തുടര്‍ന്ന് മാതാവും വിദ്യാര്‍ഥിയും വള്ളികുന്നം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി മൂന്നാം കുറ്റിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ഇതിനു മുന്‍പും ഇയാള്‍ക്കെതിരെ പരാതികള്‍ ഉണ്ടായതായി വളളികുന്നം പോലിസ് പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി മൂന്നാം കുറ്റിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ഇതിനു മുന്‍പും ഇയാള്‍ക്കെതിരെ പരാതികള്‍ ഉണ്ടായതായി വളളികുന്നം പോലിസ് പറഞ്ഞു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT