kannur local

വിദ്യാര്‍ഥിയെ കയറ്റാത്ത ബസ് പോലിസ് കസ്റ്റഡിയിലെടുത്തു



ഉരുവച്ചാല്‍: വിദ്യാര്‍ഥിയെ ബസ്സില്‍ കയറ്റിയില്ല. നാട്ടുകാരുടെ പരാതിയില്‍ വാഹനം പോലിസ് കസ്റ്റഡിയിലെടുത്ത് പിഴയീടാക്കി. ഇന്നലെ രാവിലെ ഉളിയില്‍ സ്‌റ്റോപ്പിലാണ് സംഭവം. ചാവശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പോവേണ്ട സ്റ്റുഡന്റ് പോലിസ് കാഡറ്റിനെയാണ് തലശ്ശേരിയിലേക്കുള്ള സ്വകാര്യബസ് കയറ്റാതെ പുറപ്പെട്ടത്. ഇതിനാല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ് പോലിസ് പരിപാടിയില്‍ വിദ്യാര്‍ഥിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ബസ് ക്ലീനര്‍ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു. സ്‌കൂളിലെത്തിയ വിദ്യാര്‍ഥി അധ്യാപകരോട് പറഞ്ഞതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പോലിസില്‍ പരാതി നല്‍കി.  എസ് ഐ രാഘവന്‍ വയലേരിയും സംഘവും ബസ് കസ്റ്റഡിയിലെടുത്ത് 1000 രൂപ പിഴ ഈടാക്കി താക്കീത് നല്‍കി. ഇരിട്ടിയില്‍നിന്ന് വരുന്ന ബസ്സുകള്‍ മല്‍സരയോട്ടം നടത്തുന്നതിനാല്‍ സ്‌റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലന്ന പരാതി വ്യാപകമാണ്. സ്‌റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുകളും മല്‍സരയോട്ടം നടത്തുന്ന ബസ്സുകളും കസ്റ്റഡിയിലെടു ക്കുമെന്ന് എസ്‌ഐ പറഞ്ഞു.
Next Story

RELATED STORIES

Share it