Flash News

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍



എരുമപ്പെട്ടി: വേലൂര്‍ പഴവൂര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബംഗാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി പരേഷ് ബര്‍മനെയാണ് (29) കുന്നംകുളം സിഐ രാജേഷ് കെ മേനോന്‍ അറസ്റ്റ് ചെയ്തത്. പഴവൂരില്‍ കെട്ടിട നിര്‍മാണത്തിന് എത്തിയ ഇയാള്‍ 13 കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സിഐയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലിസ് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ വച്ചാണ് പെണ്‍കുട്ടിയേയും പ്രതിയേയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിനാണ് ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുള്ളത്. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എരുമപ്പെട്ടി എസ്‌ഐ സുനില്‍കുമാര്‍, അഡീഷനല്‍ എസ്‌ഐ തങ്കച്ചന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.



[related]
Next Story

RELATED STORIES

Share it