thrissur local

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാത്ത ബസ്സുകള്‍ ഓടാന്‍ അനുവദിക്കില്ലെന്ന്

തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്ത ഒരു ബസ്സും കേരളത്തിന്റെ നിരത്തില്‍ ഓടാന്‍ അനുവദിക്കില്ലെന്ന് എഐഎസ്എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യാത്ര കണ്‍സെഷന്‍ വിദ്യാര്‍ഥികളുടെ അവകാശമാണെന്നും അതില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ലെന്നും എഐഎസ്എഫ് പറഞ്ഞു.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല എന്ന ബസ്സ് മുതലാളിമാരുടെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു എഐഎസ്എഫ് ജില്ലാ കമ്മിറ്റി. വിദ്യാര്‍ത്ഥികളുടെ യാത്ര അവകാശം കവര്‍ന്നെടുക്കുവാനുള്ള ബസ്സ് മുതലാളിമാരുടെ ഗൂഢ ശ്രമത്തെ ഏതുവിതേനെയും ചെറുത്തു തോല്‍പ്പിക്കുമെന്നും.
ബസ്സ് മുതലാളിമാരുടെ ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബി ജി വിഷ്ണു, പ്രസിഡന്റ് സുബിന്‍ നാസര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Next Story

RELATED STORIES

Share it