ernakulam local

വിദ്യാര്‍ഥികള്‍ക്കും ലഹരി സംഘത്തിനും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പിടിയില്‍



കൊച്ചി: വിദ്യാര്‍ഥികള്‍ക്കും ലഹരിസംഘങ്ങള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പോലിസ് പിടിയിലായി. ഇടുക്കി കുമളി, തമിഴ്‌നാട്, കമ്പം എന്നീ സ്ഥലങ്ങളില്‍ നിന്നം ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന നോര്‍ത്ത് പറവൂര്‍ കരുമാലൂര്‍  സ്വദേശി ചില്ലിക്കൂട്ടത്തില്‍ അജീഷ്(19),ആലപ്പുഴ തോട്ടപ്പിള്ളി സ്വദേശി കിരണ്‍, തണ്ടശ്ശേരി ലിബിന്‍(20),  എന്നിവരെ 400 ഗ്രാം കഞ്ചാവുമായും   ചങ്ങനാശ്ശേരി സ്വദേശി എബിന്‍, എബിന്‍ തോമസ്, കോട്ടയം സ്വദേശി ശരണ്‍ എന്നിവരെ 300 ഗ്രാം കഞ്ചാവുമായുമാണ് ഷാഡോപോലിസ് പിടികൂടിയത്. കടവന്ത്ര എസ്‌ഐ എം കെ സജീവിന്റെയും എറണാകുളം ടൗണ്‍ സൗത്ത് എസ്‌ഐ സുനുമോന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it