kozhikode local

വിദ്യാര്‍ഥികളുടെ ബസ് പാസ് വിതരണത്തിന് തയ്യാറായി

വടകര: വടകര,കൊയിലാണ്ടി താലൂക്കുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സുകളില്‍ യാത്രാ ഇളവിനുള്ള പുതിയ പാസ് വിതരണത്തിന് തയ്യാറായതായി വടകര ആര്‍.ടി.ഒ മധുസൂദനന്‍ അറിയിച്ചു.ബുധന്‍,ശനി ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മണി മുതല്‍ വടകര റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസുകള്‍ വിതരണം ചെയ്യും.കഴിഞ്ഞ വര്‍ഷം അനുവദിച്ച പാസ് ഉപയോഗിച്ച് ജൂലൈ 31 വരെ മാത്രമേ കണ്‍സഷന്‍ അനുവദിക്കുകയുള്ളൂ.
വിദ്യാഭ്യാസ മേധാവികള്‍ ആവശ്യമായ രേഖകള്‍ സഹിതം ആര്‍ടി ഓഫീസുമായി ബന്ധപ്പെടണം.സര്‍ക്കാര്‍,എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് പാസ് അനുവദിക്കുക.മുഴുവന്‍ സമയവും ക്ലാസ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാസ് അനുവദിക്കും.പാര്‍ട്ട് ടൈം ക്ലാസ്സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴ്‌സിന്റെ അംഗീകാരവും,സ്ഥാപനത്തിന്റെ അംഗീകാരവും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
ഞായറാഴ്ചകള്‍ ഉള്‍പ്പടെയുള്ള പൊതു അവധി ദിവസങ്ങളില്‍ പഠന ആവശ്യങ്ങള്‍ക്ക് യാത്രാ ഇളവ് അനുവദിക്കും.രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഏഴു മണിവരെയാണ് ഇളവ് അനുവദിക്കുക.വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമാണ് കണ്‍സഷന്‍.ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ നല്‍കുന്ന പാസ് അനുവദിക്കും.പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റും,പാസും കാണിച്ചാല്‍ ഇളവ് ലഭിക്കുന്നതാണ്.വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലും റോഡ് സുരക്ഷാ നോഡല്‍ ഓഫീസറെ നിയമിക്കേണ്ടതാണ്.
സ്‌കൂളില്‍ വരുന്ന വാഹനങ്ങളുടെ റെജിസ്ട്രര്‍ നമ്പര്‍,െ്രെഡവറുടെ പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് നോഡല്‍ ഓഫീസര്‍ സൂക്ഷിക്കണം.ഈ വിവരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലെ ആര്‍.ടി.ഓഫീസില്‍ അറിയിക്കേണ്ടതാണെന്നും ആര്‍ടിഒ അറിയിപ്പില്‍ പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 8281786091,8547639118,0496 2526234 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it