kozhikode local

വിദ്യാര്‍ഥികളുടെ പരാതി : പ്രതികാര നടപടിയായി ബസ്സോട്ടം;പോലിസിന് നിസ്സംഗത



പേരാമ്പ്ര: കുറ്റിയാടി- കോഴിക്കോട് റൂട്ടില്‍സര്‍വീസ്സ് നടത്തുന്ന ബസ്ജീവനക്കാരുടെ പേരില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പ്രതിരോധ നടപടിയുമായി ബസ് ജീവനക്കാര്‍രംഗത്ത്. നടുവണ്ണൂരിനുംകുറ്റിയാടിക്കുമിടയിലാണ് ബസ് ജീവനക്കാര്‍ തോന്നിയപോലെ ഓടുന്നത്. സ്‌റ്റോപ്പില്‍ നിന്ന്കുട്ടികള്‍ കയറുന്നത് ഒഴിവാക്കാന്‍ ഏറെ ദൂരം മാറി നിര്‍ത്തുകയും മറ്റ് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാവുകയും ചെയ്യുന്നതായി പരാതി ഉയരുന്നു. പ്രധാനമായും കല്ലോട്, പേരാമ്പ്ര മാര്‍ക്കറ്റ്, ടാക്‌സി സ്റ്റാന്റ്, കൈതക്കല്‍, മുളിയങ്ങല്‍, വെളളിയൂര്‍ സ്‌റ്റോപ്പുകളിലാണ് ബസ് നിര്‍ത്താതെ പോകുന്നത്. പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നിന്ന് കുട്ടികളെ കയറ്റുന്നതിന് ബസ് ജീവനക്കാര്‍ ഡോറിന് പിടിച്ച് നില്‍ക്കുകയും മുതിര്‍ന്ന യാത്രക്കാര്‍ കയറുന്നതോടെ ബസ് ഉടനെ മുന്നോട്ടെടുത്ത് പോകുകയും ചെയ്യുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ബസ് സ്റ്റാന്റില്‍ ഡ്യുട്ടിയിലുളള ഹോം ഗാര്‍ഡും പോലീസും ബസ് ജീവനക്കാര്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്നും പരാതിയുണ്ട്. രണ്ടാഴ്ച മുമ്പ് കരുവണ്ണൂരില്‍ നിന്ന് പേരാമ്പ്രയിലേക്ക് വന്ന വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുകയും കല്ലോട് വിദ്യാര്‍ഥിനി ഇറങ്ങുമ്പോള്‍ തളളിമാറ്റിയെന്നും പോലീസില്‍ പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സംഘടിച്ച് ബസ് ജീവനക്കാരെ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് ബസ് ജീവനക്കാരും പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ബസ് ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ പിടികൂടിയില്ലെന്ന് കാണിച്ച് കുറ്റിയാടി  കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്കും നടത്തിയിരുന്നു.ഇതിന് മുമ്പ് തന്നെ പ്രതിയെന്ന് സൂചനയുളള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.ഇതിനിടെ വിദ്യാര്‍ഥിനിയെ അപമാനിച്ച ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളും രംഗത്ത് വന്നിരുന്നു.ഇതിന് ശേഷമാണ് ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നതിന് മടി കാണിക്കുന്നത്. സ്‌കൂള്‍ സമയത്തെ ട്രിപ്പുകള്‍ മുടക്കുകയും സ്‌റ്റോപ്പ് ഒഴിവാക്കി യാത്രക്കാരെ ഇറക്കുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോര്‍ തുടരുന്നത്. അതത് സ്‌റ്റോപ്പുകളില്‍ ഇറങ്ങേണ്ടുന്ന യാത്രക്കാര്‍ക്ക് യഥാസ്ഥാനത്ത് ഇറങ്ങാന്‍ കഴിയാത്തതിലുള്ള വെറുപ്പ് ബസ്ജീവനക്കാരോട് കാണിക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. ട്രാഫിക്ക് സംവിധാനത്തിലുള്ള ഹോം ഗാര്‍ഡുകളും പോലീസും സംഭവത്തില്‍ കാണിക്കുന്ന തികഞ്ഞ അനാസ്ഥയും ചര്‍ച്ചയായിട്ടുണ്ട്.
Next Story

RELATED STORIES

Share it