വിദ്യാഭ്യാസമന്ത്രി കൈപിടിച്ചു; കുരുന്നുകള്‍ ഒപ്പം നടന്നു

നെടുമങ്ങാട്: സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ 8.30ന് നെടുമങ്ങാട് ഗവ. എല്‍പിഎസില്‍ പുതുതായി ചേരാനെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ രക്ഷകര്‍ത്താക്കള്‍ കണ്ടതു നിറഞ്ഞ ചിരിയോടെ ഗേറ്റില്‍ നില്‍ക്കുന്ന വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥിനെയാണ്. അദ്ദേഹം കുട്ടികളുടെ അരികിലെത്തി അവരെ ചേര്‍ത്തുനിര്‍ത്തി പേരും സ്ഥലവുമൊക്ക ചോദിച്ചു.  അവരെയും കൂട്ടി നേരേ ക്ലാസ് റൂമിലേക്ക്. മന്ത്രി സ്‌കൂളിലെ അവരുടെ ആദ്യ അധ്യാപകനുമായി. കുമാരനാശാന്റെ കവിത ഈണത്തില്‍ സ്ഫുടമായി ചൊല്ലിയ അദ്ദേഹം ക്ഷണനേരംകൊണ്ട് കുട്ടികളെ കൈയിലെടുത്തു.
Next Story

RELATED STORIES

Share it