Flash News

വിദേശകാര്യ മന്ത്രി സഞ്ചരിച്ച വിമാനവുമായി 14 മിനുറ്റ് ബന്ധപെടാനായില്ല

വിദേശകാര്യ മന്ത്രി സഞ്ചരിച്ച വിമാനവുമായി 14 മിനുറ്റ് ബന്ധപെടാനായില്ല
X

ന്യൂഡല്‍ഹി:കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസുരാജിന്റെ വിമാനവുമായി 14 മിനുറ്റ്്് ബന്ധപെടാന്‍ സാധിക്കാത്തത് കടുത്ത ആശങ്കക്കിടയാക്കി.തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക പോവുകയായിരുന്ന വിവിഐപി വിമാനമായ മേഘദൂതുമായുള്ള ബന്ധമാണ് വിഛേദിക്കപെട്ടത്.മൗറിഷ്യസിന്റെ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന വിമാനവുമായി മൗറീഷ്യസ് വിമാന യാത്ര നിയന്ത്രണ എജന്‍സിക്ക് ബന്ധപെടാന്‍ സാധിക്കാഞ്ഞതാണ് കുറച്ച് നേരത്തേക്ക് ആശയകുഴപ്പത്തിിനിടയാക്കിയത്.30 മിനിട്ട് നേരത്തേക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നാലാണ് വിമാനം കാണാതായതായി പ്രഖ്യാപിക്കുക. 12 മിനിട്ട് നേരത്തേക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൗറീഷ്യസ് അധികൃതര്‍ അപായ സൂചന നല്‍കിയതായി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വൃത്താന്തങ്ങള്‍ അറിയിച്ചു.എന്നാലിത് ആശങ്കക്കിടയാക്കിയെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it