kasaragod local

വിജിലന്‍സില്‍ പരാതി നല്‍കിയ വിരോധത്തില്‍ യുവാവിനെ കേസില്‍ കുടുക്കിയതായി പരാതി



കാസര്‍കോട്: നഗരസഭയിലെ 21ാം വാര്‍ഡിലെ  കുഴല്‍ക്കിണര്‍ നിര്‍മാണത്തിലെ ക്രമക്കേടിനും കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിലെ അഴിമതിക്കുമെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ യുവാവിനെ നഗരസഭയിലെ വനിതാകൗണ്‍സിലര്‍ വ്യാജപരാതി നല്‍കി കേസില്‍ പെടുത്തിയതായി  ജി എച്ച് എം പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ആരോപിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന 21ാം വാര്‍ഡില്‍ രണ്ടരവര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ കുഴല്‍ക്കിണര്‍ നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച പൊതുപ്രവര്‍ത്തകനായ ഇസ്മായീലിനെതിരേയാണ് വനിതാകൗണ്‍സിലര്‍ കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ നഗരസഭാഭരണകാലത്ത് ആരംഭിച്ച കുഴല്‍കിണര്‍ നിര്‍മാണം പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധിച്ച് ഇസ്മാഈലിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തിയിരുന്നു. ജിഎച്ച്എം ഭാരവാഹിയായ ഇസ്മായില്‍ ഇതേ വാര്‍ഡില്‍ 20 സെന്റീമീറ്റര്‍ കനത്തില്‍ നിര്‍മിക്കേണ്ട കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തില്‍ നടന്ന അപാകതക്കെതിരേ  വിജിലന്‍സിന്പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ്  കള്ളക്കേസില്‍ കുടുക്കിയതെന്ന് ഭാരവാഹികളായ ബുര്‍ഹാന്‍ തളങ്കര, അമീന്‍ അടുക്കത്ത്ബയല്‍. സാദിഖ് പള്ളിക്കാല്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it