Flash News

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും



ന്യൂഡല്‍ഹി: വിദേശവിനിമയ നിയന്ത്രണ ചട്ടം (ഫെറ) ലംഘിച്ച് വിദേശത്തേക്കു കടന്ന വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ കോടതി നടപടി തുടങ്ങി. മല്യ തുടര്‍ച്ചയായി സമന്‍സുകള്‍ അവഗണിച്ചുവരുകയാണ്. ഡിസംബര്‍ 18ന് ഹാജരാവാന്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെഹ്‌റാവത്ത് മല്യക്ക് അന്തിമാവസരം നല്‍കിയിട്ടുണ്ട്. നേരത്തെ മല്യക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കി. പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് തിരിച്ചുവന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ മട്ട അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി തുടങ്ങിയത്.
Next Story

RELATED STORIES

Share it