വിജയം വ്യക്തികളുടേതല്ല, പാര്‍ട്ടിയുടേത്: കോടിയേരി
BY Sumeera SMR20 March 2016 4:21 AM GMT
Sumeera SMR20 March 2016 4:21 AM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്ഥികള്ക്കുണ്ടാവുന്ന വിജയം ഒരു വ്യക്തിയുടെ മാത്രം വിജയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ മേല്‍ക്കൈ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ എല്‍ഡിഎഫിന്റെ വിജയ സാധ്യതകളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. തിരുവനന്തപുരം കാട്ടായിക്കോണത്തെ ബിജെപി അക്രമങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശപ്പെട്ടു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT