malappuram local

വിഗ്രഹവുമായി മൂന്നുപേര്‍ നിലമ്പൂര്‍ പോലിസിന്റെ പിടിയില്‍

നിലമ്പൂര്‍: വിഗ്രഹവുമായി മൂന്നുപേര്‍ നിലമ്പൂര്‍ പോലിസിന്റെ പിടിയിലായി. മോഹവില ലഭിക്കുമെന്ന വിശ്വാസത്തില്‍ വില്‍പന നടത്താനെത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് കോഴിക്കോട് സ്വദേശികളായ ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്.
ഇവരില്‍നിന്നു പിടിച്ചെടുത്ത വിഗ്രഹം 400 വര്‍ഷത്തോളം പഴക്കമുള്ള ദേവീ വിഗ്രഹമാണെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് കാക്കൂര്‍ സ്വദേശിയുടെ തറവാടിലാണ് വിഗ്രഹം സൂക്ഷിച്ചിരുന്നത്. ഇതിന് മൂന്നുകോടി രൂപ വില നിശ്ചയിച്ച് ഗൂഡല്ലൂര്‍ സ്വദേശി മുഖേന ചെന്നൈ ഭാഗത്തേ്ക്കു വില്‍പന നടത്താന്‍ വരുന്നതിനിടെയാണ് മമ്പാട് പൊങ്ങല്ലൂരില്‍വച്ച് പിടിയിലായത്. വിഗ്രഹത്തിന്റെ പഴക്കവും മറ്റും അന്വേഷിക്കുന്നതിനായി പുരാവസ്തു വിഭാഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും പോലിസ് പറഞ്ഞു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ കെ എം ബിജു, എഎസ്‌ഐ സി പി മുരളീധരന്‍, ടി ശ്രീകുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്, അബ്ദുറഹിമാന്‍, പ്രദീപ് കരുളായി, മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it