വിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇനി വിവരസാങ്കേതിക തികവിലേക്ക്. വിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പ്രകാശനം ചെയ്തു. ഇന്നലെ രാവിലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചത്.
പാലക്കാട് ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ ഫേസ് ബുക്ക് അക്കൗണ്ടും വിക്ടോറിയ കോളജ് യൂനിയന്‍ ചെയര്‍മാന്‍ ആനന്ദ് ജയന്‍ ട്വിറ്റര്‍ അക്കൗണ്ടും പ്രകാശനം ചെയ്തു. മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് വെബ്‌സൈറ്റ് പരിചയപ്പെടുത്തി. ണണണ.്‌മെരവൗവേമിമിറമി.ശി എന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം. WWW.face-book.com/officialVSpage, twi-ttercom/vs1923, plus.google. com/u/1/107417911563537558395/about/pub എന്നിവയാണ് മറ്റുള്ള സോഷ്യല്‍ മീഡിയകളുടെ വിലാസം.
Next Story

RELATED STORIES

Share it