Idukki local

വാഹനാപകടത്തില്‍ ഗൃഹനാഥന്‍ ആശുപത്രിക്കിടക്കയില്‍ ; നിര്‍ധന കുടുംബം ദുരിതക്കയത്തില്‍



തൊടുപുഴ: വിധി വാഹനാപകടത്തിന്റെ രൂപത്തിലെത്തി യുവ ഗൃഹനാഥനെ ആശുപത്രിക്കിടക്കയിലാക്കിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ കേഴുകയാണ് നിര്‍ധന കുടുംബം. തൊടുപുഴ സ്റ്റാര്‍ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു ബിജു. മാര്‍ച്ച് 11ന് രാത്രി വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജങ്ഷനിലുണ്ടായ വാഹന അപകടത്തേ തുടര്‍ന്നാണ് ബിജു ആശുപത്രിയിലായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ബിജു. പുറകിലായിരുന്നു ഇരുന്നത്. അപകടത്തില്‍പ്പെട്ടതോടെ തെറിച്ചു വീണാണ് പരിക്കേറ്റത്. സുഹൃത്തിനും പരിക്കേറ്റിരുന്നു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ അപകട ദിനം മുതല്‍ വെന്റിലേറ്ററിലും ഐ സി യുവിലുമായി ചികിത്സയിലാണ്. അച്ഛനും അമ്മയും ഭാര്യയും പത്താം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു മക്കളും ആണുള്ളത്. അച്ഛന്‍ നിത്യ രോഗിയാണ്.ബിജുവിന്റെ വരുമാനത്തില്‍ ആയിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.കുടുംബത്തിനു താങ്ങാനാവുന്നതിലും അധികം തുക ഇതിനോടകം ചികിത്സയ്ക്കായി ചെലവായി.നല്ലവരായ നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും സ്റ്റാര്‍ ബേക്കറിയുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. തുടര്‍ചികിത്സയ്ക്കായി ഇനിയും വലിയ ഒരു തുക വേണ്ടിവരും എന്നാണു കണക്കാക്കുന്നത്.ഇതിനു വഴിയില്ലാത്ത അവസ്ഥയില്‍ സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് കുടുംബം.ഫോണ്‍ നമ്പര്‍: 82 81 694 930.വാഴക്കുളം എസ്.ബി.ഐയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍-20383266646.ഐഎഫ്എസ്‌സി കോഡ് -ടആകച0007844.
Next Story

RELATED STORIES

Share it