ernakulam local

വാഹനമിടിച്ച് കനാല്‍ ബണ്ടിന്റെ വശം തകര്‍ന്നു



ആലുവ: അജ്ഞാത വാഹനമിടിച്ച് റോഡ് സൈഡിലെ കനാല്‍ ബണ്ടിന്റെ വശം തകര്‍ന്നു. നഗരസഭ 24, 25 വാര്‍ഡുകളുടെ അതിര്‍ത്തിയായ തോട്ടക്കാട്ടുകര പ്രദേശത്തെ കനാല്‍ ബണ്ടിന്റെ വശമാണ് തകര്‍ന്നത്. ഇത് യാത്രക്കാര്‍ ഭീഷണിയാകുന്നുണ്ട്. സ്‌കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും കാല്‍നട യാത്രികരും ഇതുവഴി കടന്നുപോകുന്നുണ്ട്. വശം തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ കനാലിലേക്ക് തെന്നി മാറാന്‍ സാധ്യതയുണ്ട്. കനാലില്‍ വെള്ളം ഒഴുകുന്ന സമയത്താണെങ്കില്‍ ജീവഹാനി വരെ സംഭവിക്കാനിടയുണ്ട്. അതിനാല്‍ തന്നെ കനാല്‍ കെട്ടി സംരക്ഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് കൗണ്‍സിലര്‍ ശ്യാം പത്മനാഭന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it