palakkad local

വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് സമരം

പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാത്തതിലും ഇന്ധനവിലയുടെ നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് സമരം സംഘടിപ്പിച്ചു.
രാവിലെ 9.30മുതല്‍ 9.40വരെയായിരുന്നു സമരം. ചിറ്റൂര്‍, കൊല്ലങ്കോട്, പുതുനഗരം, പാലക്കാട് സുല്‍ത്താന്‍പേട്ട, മണ്ണാര്‍ക്കാട് കോടതിപ്പടി, നാട്ടുകല്‍, ഒറ്റപ്പാലം, കുളപ്പുള്ളി, ചെര്‍പുളശ്ശേരി, പട്ടാമ്പി, കൊപ്പം, കൂറ്റനാട് എന്നിവിടങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. കൊപ്പത്ത് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലവി, മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം നേതൃത്വം നല്‍കി. പട്ടാമ്പിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് കൊടുമുണ്ട നേൃത്വം നല്‍കി.
ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ പാലത്തിന് സമീപം നടന്ന പ്രതിഷേധ സമരത്തിന് ജില്ലാ ട്രഷറര്‍ കെ എം മജീദ്, ജില്ലാ സെക്രട്ടറേിയറ്റംഗങ്ങളാായ എ വൈ കുഞ്ഞുമുഹമ്മദ്, എം ഉസ്മാന്‍, മണ്ഡലം വൈസ് പ്രസിഡന്റ് കെ എം സിദ്ദീഖ്, ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ടി എം മുസ്തഫ, സെക്രട്ടറി ഷക്കീര്‍ കല്ലിങ്ങല്‍ നേതൃത്ത്വം നല്‍കി.
Next Story

RELATED STORIES

Share it