malappuram local

വാര്‍ഡ് മെംബര്‍ രാജിവയ്ക്കണം: എസ്ഡിപിഐ

പുഴക്കാട്ടിരി: ലോക മുസ്്‌ലിംകളുടെ വിശുദ്ധ കേന്ദ്രമായ മക്കയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ച പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ 11ാംവാര്‍ഡ് മെംബര്‍ രാജിവയ്ക്കണമെന്ന് എസ്ഡിപിഐ പുഴക്കാട്ടിരി പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായി സത്യപ്രതിജ്ഞാലംഘനമാണ് ഇദ്ദേഹം നടത്തിയത്. മതസ്പര്‍ദ്ധ പരത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും മേലില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരില്‍നിന്ന് മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളുണ്ടാക്കുന്നത് തടയാന്‍വേണ്ട നടപടി സിപിഎമ്മില്‍ നിന്നുണ്ടാവണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ എസ്ഡിപിഐ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പനങ്ങാങ്ങര, സെക്രട്ടറി ബഷീര്‍ കക്കേങ്ങല്‍, ഗഫൂര്‍ കടുങ്ങപുരം, അബ്ദുര്‍റഹ്്മാന്‍, നസീര്‍, മജീദ് രാമപുരം പങ്കെടുത്തു.
Next Story

RELATED STORIES

Share it