വാട്ട്‌സ്ആപ്പ് ഹര്‍ത്താല്‍: അഞ്ച് പ്രതികള്‍ക്ക് ജാമ്യം

തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വാട്ട്‌സ് ആപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത കേസില്‍ പ്രതികള്‍ക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. 1 മുതല്‍ 5 വരെ പ്രതികളായ തെന്മല സ്വദേശി അമര്‍നാഥ്, വിഴിഞ്ഞം സ്വദേശികളായ സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍, പൂജപ്പുര സ്വദേശി സിറില്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ ബോണ്ടിന്‍മേല്‍ തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദേ്യാഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ വീണ്ടും ഉള്‍പ്പെടരുത്. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it