Flash News

വാഗമണ്‍ സിമി കേസ് : മൂന്നാംഘട്ട വിചാരണ 15 മുതല്‍



കൊച്ചി: വാഗമണ്ണില്‍ സിമി പ്രവര്‍ത്തകര്‍ ക്യാംപ് ചെയ്‌തെന്ന കേസില്‍ മൂന്നാംഘട്ട വിചാരണ ഈമാസം 15 മുതല്‍. അടുത്തമാസം 12 വരെയാവും വിസതാരം നടക്കുക. ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 32 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി മൂന്നാംഘട്ട രഹസ്യ വിചാരണ നടത്താന്‍ തീരുമാനിച്ചത്. മൂന്നാംഘട്ടത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മൂന്ന് സാക്ഷികളെ വീതം ആകെ 27 സാക്ഷികളെയാവും വിസ്തരിക്കുക. 38 പ്രതികളുള്ള കേസില്‍ 31ാം പ്രതി ഷെയ്ഖ് മെഹബൂബ് ഭോപ്പാലില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ ഒഴികെ 35 പ്രതികളാണ് വിചാരണ നേരിടുന്നത്. അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപ്പാല്‍ എന്നീ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്. 2007 ഡിസംബറില്‍  വാഗമണ്ണിലെ തങ്ങള്‍പാറയില്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് ആയുധപരിശീലനം നടത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it