Idukki local

വാഗമണ്‍ കോലാഹലമേട്ടില്‍ അമിത വൈദ്യുതി പ്രവാഹം ; അറുപതോളം വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചു



വാഗമണ്‍: വാഗമണ്‍ കോലഹലമേട്ടില്‍ അമിത വൈദ്യുതി പ്രവാഹത്തില്‍ വന്‍ നാശനഷ്ടം. വൈദ്യുതി ലൈനുകളില്‍ നിന്നും അമിത വൈദ്യുതി പ്രവാഹം എത്തിയതോടെ അറുപതോളം വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചു. വൈദ്യുതി വകുപ്പിന്റെ അനാസ്ഥ വന്‍ ദുരന്തത്തിന് വഴിയൊരുക്കുന്നതായി നാട്ടുകാരുടെ പരാധി.വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെ പൈന്‍വാലി സ്ഥിതിചെയ്യുന്ന വെടിക്കുഴിയിലാണ് വന്‍ ദുരന്തത്തിന് വഴിയൊരുക്കി അമിത വൈദ്യുതി പ്രവാഹം ഉണ്ടായത്. രണ്ടു ദിവസം മുമ്പ് വൈദ്യുതി ലൈനില്‍ നിന്നു തീ കത്തിയത്‌നാട്ടുകാരിലും വിനോദ സഞ്ചാരികളിലും ഭീതി പരത്തിയിരുന്നു. മോട്ടോര്‍ അടക്കമുള്ള വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വീണ്ടും വൈദ്യുതി ലൈനിലൂടെ അമിത വൈദ്യുതി പ്രവഹിച്ചത്. വെടിക്കുഴി മുതല്‍ ഒരു കിലോമീറ്റര്‍ ദൂരത്തെ 60 ഓളം വീടുകളില്‍ വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചു. ടിവി, ഫ്രിഡ്ജ്, മോട്ടോര്‍, തുടങ്ങിയ വസ്തുക്കള്‍ നശിച്ചു. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. വലിയ ശബ്ദത്തോടെ വൈദ്യുതി ലൈനില്‍ തീ കത്തിയതോടെ പൈന്‍ വാലിയില്‍ എത്തിയ സഞ്ചാരികളിലും പരിഭ്രാന്തി പരത്തി. അവധി ദിനമായതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വെടിക്കുഴി സ്വദേശി കൂടാരത്തില്‍ കെ കെ ജോണ്‍ (62) ന്റെ ശരീരത്തില്‍ കേബിള്‍ ഉരുകി വീണു പരിക്കേറ്റു. സ്ഥലത്തെ ഹോംസ്‌റ്റേകളിലെ ടിവി കത്തി നശിച്ചു.  സ്ഥലത്തെ ട്രാന്‍സ്‌ഫോമര്‍ കാടുപിടിച്ച നിലയിലാണ്. മരച്ചില്ലകള്‍ 33 കെവി വൈദ്യുതി ലൈനില്‍ തട്ടിയാണ് കടന്നുപോകുന്നത്. വൈദ്യു വകുപ്പില്‍ നിരവധി തവണ പരാധി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജൈവവൈവിധ്യ രഥം മൂന്നാംഘട്ട പ്രയാണം തുടങ്ങിഅറക്കുളം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ജൈവവൈവിധ്യ രഥം- പ്രദര്‍ശന വാഹനത്തിന്റെ ജില്ലയിലെ മൂന്നാംഘട്ട പ്രയാണം അറക്കുളം സെന്റ് തോമസ് യുപി സ്‌കൂളില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ഇമ്മാനുവല്‍ വരിക്കമാക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍ രവീന്ദ്രന്‍ ആമുഖ പ്രസംഗം നടത്തി. സ്‌കൂള്‍ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ് കോ-ഓഡിനേറ്റര്‍ സി. ആന്‍സി ജോസഫ് സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സെലിന്‍ ജോസഫ് നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it