Flash News

വസ്ത്രമഴിച്ച് പരിശോധന മനുഷ്യാവകാശ ലംഘനം : എന്‍ഡബ്ല്യുഎഫ്



കോഴിക്കോട്: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രമടക്കം അഴിപ്പിച്ച് പരിശോധിച്ച നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇത് അങ്ങേയറ്റം സംസ്‌കാര ശൂന്യമാണ്. വിദ്യാര്‍ഥിനികളോട് ക്രൂരത കാട്ടിയവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ വേണം. പരീക്ഷാര്‍ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിബന്ധനകള്‍ എടുത്തുകളയണമെന്നും നസീമ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it