Second edit

വവ്വാലുകള്‍

കേരളത്തില്‍ പടര്‍ന്നുപിടിച്ച നിപാ വൈറസ് ബാധയ്ക്കു കാരണം വവ്വാല്‍ ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ സസ്തനി തികച്ചും കുറ്റവിമുക്തമായിട്ടില്ല. പഴംതീനി വവ്വാലുകളില്‍ കൂടി പരിശോധന നടത്തിയാല്‍ മാത്രമേ കൃത്യമായി പറയാനാവുകയുള്ളൂ. എന്നാല്‍, ഒരു കാര്യം കൃത്യമാണ്- യക്ഷിക്കഥകളിലും ഹൊറര്‍ സ്റ്റോറികളിലും വന്ന് നമ്മെ നടുക്കുന്ന വവ്വാലുകള്‍ നിരവധി വൈറസുകള്‍ ശരീരത്തില്‍ പേറുന്ന ജീവി തന്നെയാണ്. എന്നാലോ, വവ്വാലിനൊട്ട് രോഗം വരുന്നുമില്ല.
1998ല്‍ മലേസ്യയില്‍ നിപാ പനി വന്നപ്പോള്‍ വൈറോളജിസ്റ്റുകള്‍ പഴംതീനി വവ്വാലുകളുടെ മൂത്രത്തില്‍നിന്നാണ് വൈറസ് വേര്‍തിരിച്ചെടുത്തത്. ബംഗ്ലാദേശിലും വവ്വാലായിരുന്നു വില്ലന്‍. 2009ല്‍ ഉഗാണ്ടയില്‍ ഒരുതരം പഴംതീനി വവ്വാലിന്റെ ശരീരത്തില്‍ നിന്ന് എബോളയ്ക്കു സമാനമായ മാര്‍ബര്‍ഗ് വൈറസ് കണ്ടെത്തിയിരുന്നു. 2003ല്‍ ചൈനയിലുണ്ടായ സാര്‍സ് രോഗബാധയെ തുടര്‍ന്ന് പ്രാണികളെ തിന്നു ജീവിക്കുന്ന വവ്വാലുകളില്‍ നിന്ന് ആന്റിബോഡികള്‍ കണ്ടെടുത്തിട്ടുണ്ട്. എബോളയുടെ ആന്റിബോഡികളും വവ്വാലില്‍ നിന്നു കണ്ടെടുത്തിരുന്നു. ഈ രണ്ടു രോഗങ്ങളുടെയും വൈറസുകള്‍ പക്ഷേ, വവ്വാലുകളില്‍ കണ്ടിട്ടില്ല. മറ്റു സസ്തനികളും ഈ രോഗബാധകള്‍ക്കു കാരണമായിട്ടുണ്ടായിരിക്കാം എന്നര്‍ഥം. ലോകത്ത് 1200ല്‍പരം ഇനം വവ്വാലുകളുണ്ട്. ഇവ പലതരം വൈറസുകള്‍ ശരീരത്തില്‍ കൊണ്ടുനടക്കുന്നു.
Next Story

RELATED STORIES

Share it