Kottayam Local

വഴിവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗ്രാമപ്രദേശങ്ങളില്‍ വഴിവിളക്കുകള്‍ രാത്രികാലങ്ങളില്‍ പ്രകാശിക്കാതായിട്ട് മാസങ്ങളായെന്ന് നാട്ടുകാരുടെ പരാതി. വഴിവിളക്കു പലതും പ്രകാശിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ വാര്‍ഡംഗങ്ങളോടും പഞ്ചായത്തധികൃതരോടും പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. ഗ്രാമപ്പഞ്ചായത്ത് സ്വകാര്യ വ്യക്തികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കോണ്‍ട്രാക്ടറായി ലക്ഷങ്ങള്‍ അനുവദിച്ച് വഴിവിളക്കുകള്‍ നിര്‍മിക്കുന്നതിനും പുനര്‍നിര്‍മിക്കാനുമായി ഏല്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഏറ്റെടുത്തയാള്‍ പ്രകാശിക്കാത്ത ലൈറ്റുകള്‍ മാറ്റി നിലവാരം കുറവുള്ള ബള്‍ബുകള്‍ മാറിയിടുന്നതിനാല്‍ രണ്ടു ദിവസം കഴിയുമ്പോള്‍ വീണ്ടും മാറിയിടേണ്ടി വരുന്നതായും നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ മാസങ്ങളായി പല വാര്‍ഡുകളിലും രാത്രികാലങ്ങളില്‍ വഴിവിളക്കുകള്‍ തെളിയുന്നില്ല. ഗ്രാമപ്പഞ്ചായത്ത് ഒരു വര്‍ഷത്തേയ്ക്കുള്ള ലക്ഷങ്ങളുടെ ഫണ്ട് വകയിരുത്തി കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തിക്ക് ഏല്‍പ്പിച്ചിട്ടുള്ളതാണ്. മേന്മയുള്ള വഴിവിളക്കുകള്‍ വയ്ക്കുന്നതിനു പകരം മേന്മ കുറഞ്ഞ ലൈറ്റുകള്‍ പിടിപ്പിച്ചിരിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതി നടക്കുന്നതായും നാട്ടുകാര്‍ അരോപിക്കുന്നു. അടിയന്തരമായി പാറത്തോട് ഇടക്കുന്നം റൂട്ടിലെ വഴിവളക്കുകളും ഏഴ്, എട്ട്, ഒമ്പത് തുടങ്ങി മറ്റു വിവിധ വാര്‍ഡുകളിലെ തെളിയാതെ നില്‍ക്കുന്ന വഴിവിളക്കുകളും ഉടന്‍ തെളിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it